പാതി വഴിയിൽ
ഒന്നു നിന്നു
തിരിഞ്ഞു നോക്കുമ്പോഴാണ്
പാതയെത്ര നീണ്ടതായിരുന്നെന്ന്
അറിയുന്നത്.
കണ്ട കാഴ്ചകളൊക്കെയും കാഴ്ചകളല്ലെന്നറിയുന്നത്.
കണ്ട നിറങ്ങളെല്ലാം
മതിഭ്രമങ്ങൾ
മാത്രമായിരുന്നെന്നറിയുന്നത്.
അറിഞ്ഞ ഋതുക്കളെല്ലാം
ഒരേയൊരു ഭ്രമണപഥത്തിൻ്റെ
ഭ്രംശങ്ങളായിരുന്നെന്നറിയുന്നത് .
ഈ പാതി വഴിക്കപ്പുറം
ഇനിയും കാഴ്ചകളുണ്ട്.
കാമനകളുണ്ട്
കിനാവുകളുണ്ട്
താരാട്ടുകളുണ്ട്
കവിതകളുണ്ട്.
പക്ഷെ
അറിയില്ല –
ഇനിയും എങ്ങനെയാണ്
കാമിക്കേണ്ടത്?
എങ്ങനെയാണ്
കിനാവു കാണേണ്ടത്?
താരാട്ടു പാടേണ്ടത് ?
കവിതയെഴുതേണ്ടത്?
Associate Professor, Department of English, St. Xavier’s College for Women, Aluva, Kerala, India