മാസ്ക് – Mask(que)

മാസ്ക് – Mask(que)

ഇതു മുഖപടം

മൂടുപടമല്ല

മുഖം മറയ്ക്കലല്ല.

ഇതു മുഖം മറച്ചാടുന്ന യവന നൃത്തമല്ല.

മുഖപടത്തിനപ്പുറം മുഖമറിയുന്നു

മനമറിയുന്നു

ചിരി നുകരുന്നു

ചിന്തകൾ പകരുന്നു.

അകലെയെന്നാൽ ചാരെയെന്നറിയുന്നു,

സ്നേഹമെന്ന്,

കരുതലെന്നറിയുന്നു.

മനം മനം കൊണ്ടു തൊടുന്നു.

⁠ഇതൊരനർഘ നൃത്തം

നീലിമയാർന്ന ആകാശത്തിനു കീഴെ

തെളിമയാർന്ന പുഴയ്ക്കരികെ

പുതിയൊരു ജീവന ഗാനം

അതിജീവന താളം

Milon Franz

Milon Franz

Associate Professor, Department of English, St. Xavier’s College for Women, Aluva, Kerala, India

Leave your thoughts

Related Posts

Categories