അയലത്തെ കുട്ടികൾ

അയലത്തെ കുട്ടികൾ

ഒരുവൻ കഴിഞ്ഞ ലോക്ഡൗണിൽ പിറന്ന വൻ.

അമ്മയോടൊപ്പം ഉദരത്തിനകത്തേ മാസ്കു വച്ചു ശീലിച്ചവൻ.

അവൻ്റെ മുഖം മറ്റാരും കണ്ടിട്ടില്ല

വീട്ടുകാരല്ലാതെ.

അവനും മറ്റാരുടെയും മുഖം കണ്ടിട്ടില്ല

മറ്റാരുടെയും സ്വരം കേട്ടിട്ടില്ല

മറ്റാരുടെയും ലാളനമേറ്റിട്ടില്ല

വീട്ടുകാരുടേതല്ലാതെ.

മറ്റൊരു ഗന്ധമറിഞ്ഞിട്ടില്ല, മുലപ്പാലിൻ്റേതല്ലാതെ.

നാടു കണ്ടിട്ടില്ല, നാട്ടാരെ കണ്ടിട്ടില്ല

കാടു കണ്ടിട്ടില്ല, കാട്ടിലുള്ളവയെ കണ്ടിട്ടില്ല.

അമ്പലത്തിൽ പോയിട്ടില്ല, മാളിൽ പോയിട്ടില്ല

കല്യാണം കൂടിയിട്ടില്ല, ശ്രാദ്ധമുണ്ടിട്ടില്ല .

മഴ നനഞ്ഞിട്ടില്ല, വെയിലു കൊണ്ടിട്ടില്ല.

രണ്ടാമൻ,

രണ്ടാം ക്ലാസുകാരൻ.

അവൻ സ്കൂളു കണ്ടിട്ടില്ല, സ്ക്കൂളിലേക്കുള്ള വഴി പോലും കണ്ടിട്ടില്ല.

അസംബ്ലി കൂടിയിട്ടില്ല

ടീച്ചറെ കണ്ടിട്ടില്ല, ചങ്ങാത്ത മറിഞ്ഞിട്ടില്ല

വഴക്കുകൂടിയിട്ടില്ല, തല്ലു കൊണ്ടിട്ടില്ല.


⁠ഇത് അയലത്തെ കുട്ടികൾ.

അവർ വളരുന്നു,

വിത്തിനകത്തു തൈ വളരുമ്പോലെ.

മഴയേല്ക്കാതെ, വെയിലേല്ക്കാതെ

അകമേ വേരു പടരും, ഇലകൾ കിളിർക്കും.

പിന്നെയൊരുനാൾ വൻ മരമായ്

പുറത്തേയ്ക്കുപടരും.

Milon Franz

Milon Franz

Associate Professor, Department of English, St. Xavier’s College for Women, Aluva, Kerala, India

Leave your thoughts

Related Posts

Categories